വേലപ്പന് കെ (കെ.വേലപ്പന്)
മലയാള പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമായിരുന്നു കെ. വേലപ്പന് (12 മേയ് 1949 - 15 ജൂലൈ 1992). തിരുവനന്തപുരത്തു ഉച്ചക്കടയില്‍ ഓമന-കൃഷ്ണന് നായര്‍ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ഭാഷാശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. കേരള സര്‍വ്വകലാശാല ഓഫീസില്‍ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി വാരികയില്‍ ലേഖനങ്ങളെഴുതി പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചു. 1984ല്‍ കലാകൗമുദി വാരികയില്‍ സ്ഥിരം ജീവക്കാരനായി. ആസ്ത്മാ രോഗിയായിരുന്ന വേലപ്പന് 1992 ജൂലൈ 15ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് 1994ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡും ഫിലിം ക്രിട്ടിക് അവാര്‍ഡും കിട്ടി. വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദിവാസികളും ആദിവാസി ഭാഷകളും എന്ന പുസ്തകത്തിന് 1994ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
കൃതികള്‍
സിനിമയും സമൂഹവും
ആദിവാസികളും ആദിവാസി ഭാഷകളും
പുരസ്കാരങ്ങള്‍
1994ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
കേരളസംസ്ഥാന ഫിലിം അവാര്‍ഡ്
Leave a Reply Cancel reply