മാത്യു കെ.എം.പാലാ (പാലാ കെ.എം മാത്യു)
കോണ്‍ഗ്രസ് നേതാവും ഇടുക്കി മുന്‍ എം.പിയും, എഴുത്തുകാരനുമായിരുന്നു പാലാ കെ.എം മാത്യു (1927-2010). പൊതുപ്രവര്ത്തകന്, പത്രപ്രവര്ത്തകന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1986ലും 1991ലും ഇടുക്കി യില്‍ നിന്ന് ലോക്സഭയിലെത്തി. 2010 ഡിസംബര്‍ 22ന് അന്തരിച്ചു. ജനനം പാലായില്‍ 1921 ജനുവരി 11 ന്. മത്തായി ചാണ്ടി കിഴക്കയിലിന്റെയും, മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും മകന്.
തൃശിനാപ്പിള്ളി സെന്റ് ജോസഫ്സ് കോളേജില്‍ എം.ഏ, ബി.എല്‍ എന്നിവയും മദ്രാസിലെയും എറണാകുളത്തെയും ലോ കോളേജുകളില്‍ നിയമപഠനവും പൂര്‍ത്തിയാക്കി. പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യാ മെമ്പര്‍, സ്റ്റേറ്റ് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന്, അഗ്രോ മെഷിനറി കോര്പ്പറേഷന് ചെയര്മാന്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, മലയാള മനോരമ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍
ചിന്താശകലങ്ങള്‍, ഡി.സി. ബുക്സ് (2003)
ഉള്‍പ്പൊരുള്‍, ഡി.സി. ബുക്സ് (2005)
ഞങ്ങളുടെ ഒരു കൊച്ചു ജീവിതം, ഡി.സി. ബുക്സ് (2006)
ചിന്താരത്നങ്ങള്‍, ഡി.സി. ബുക്സ് (2008)
വരിക വരിക സഹജരെ... ഡി.സി. ബുക്സ് (2009)
മീനച്ചിലാറിന് തീരത്തുനിന്ന് ,ആത്മകഥ (2011)
Leave a Reply