വത്സല പി. (പി.വത്സല)
ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് പി. വത്സല (ജനനം ഏപ്രില്‍ 4 1938).
ജനനം കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4ന് കോഴിക്കോട്ട്. ഗവ.ട്രെയിനിംഗ് സ്‌കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായിട്ടുണ്ട്. ‘നെല്ല്’ ആണ് വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ്.എല്‍.പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. ‘നിഴലുറങ്ങുന്ന വഴികള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
കൃതികള്‍
എന്റെ പ്രിയപ്പെട്ട കഥകള്‍
ഗൗതമന്‍
മരച്ചോട്ടിലെ വെയില്‍ചീളുകള്‍
മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍
വേറിട്ടൊരു അമേരിക്ക
അശോകനും അയാളും
വത്സലയുടെ സ്ത്രീകള്‍
മൈഥിലിയുടെ മകള്‍
ആദി ജലം
നെല്ല് (നോവല്‍)
കൂമന്‍ കൊല്ലി
വിലാപം
നിഴലുറങ്ങുന്ന വഴികള്‍
വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍
പോക്കുവെയില്‍ പൊന്‍വെയില്‍
പുരസ്‌കാരങ്ങള്‍
കുങ്കുമം അവാര്‍ഡ് ആദ്യ നോവലായ നെല്ലിന്
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-നിഴലുറങ്ങുന്ന വഴികള്‍
സി.എച്ച് അവാര്‍ഡ്
കഥ അവാര്‍ഡ്
പത്മപ്രഭ പുരസ്‌കാരം
മുട്ടത്തുവര്‍ക്കി പുരസ്‌കാരം 2010
Leave a Reply