പേജ് 21
പതിനൊന്നു
ചൊല്‌ളാമെഴുത്തൊന്നു, ജീവിതമൊന്നിവ
യ്ക്കില്‌ളാ പൊരുത്തംഅതുണ്ടെങ്കിലേ,
സല്‍കാവ്യമാകൂ, നിജോല്‍പ്പാദകനൊരു
സല്‍കവിയാകൂ, സന്ദേഹമില്‌ള!
പിന്നെക്കവിപ്പട്ടം കെട്ടി ഞെളിഞ്ഞിടാം,
കുന്നുകൂട്ടാം പണം, കീര്‍ത്തി നേടാം.
ആയിടട്ടെന്നാല്‍,ത്താന്‍ സര്‍വ്വലോകാരാദ്ധ്യ
നാണെന്നു ഭാവിച്ചാലെന്തു ചെയ്യും?
താനെഴുതുന്നതേ ജീവിക്കുവെന്നഭി
മാനിപ്പാനര്‍ഹതയുള്ളവനായ്,
ഒറ്റക്കവിയോ, മഹാകവിയോ, വന്നാല്‍
മുട്ടുകുത്താം, ദാസനായിടാം ഞാന്‍!
ഒന്നില്‌ളപിന്നെ,പ്പരസ്പരം പുച്ഛിച്ചു
മന്ദഹസിപ്പതിലര്‍ത്ഥമുണ്ടോ?
ആപ്പാഴുല്‍കൃഷ്ടമാം കാവ്യം വിരളമാ
ണുല്‍പദനങ്ങള്‍ യഥേച്ഛമുണ്ടാം.
പിന്നെപ്പരസ്പരാപേക്ഷികമായൊന്നു
നന്നെന്നു, മറ്റൊന്നുമോശമെന്നും,
നാമൊക്കെയോതും, പതിവാ,ണഭിരുചി
യാണതിനുള്ളേകമാനദണ്ഡം!
ഇല്‌ള തണ്ടാരിന്‍ഗുണം പനിനീര്‍പെ്പാവി
നില്‌ളതിന്‍ മേന്മയത്തണ്ടലരില്‍.
തണ്ടാര്‍ കിളരുന്നു ചേറ്റില്‍, പ്പനിനീര്‍പ്പൂവിന്‍
തണ്ടില്‍നിറച്ചുണ്ടുകണ്ടകങ്ങള്‍.
അക്കാരണത്താല്‍ വെറുത്തിട്ടു കാര്യമെ
ന്തുള്‍ക്കുളിരേകുമാപ്പൂവുകളെ?
രണ്ടിനുമൊപ്പം വികാസം കൊടുക്കുന്നു
വിണ്ടലത്തിന്റെ നറും വെളിച്ചം.
ചേറില്‌ള, മുള്ളില്‌ള, പൂവിന്‍ദളങ്ങളില്‍
പോരേ, പരാതിക്കു കാര്യമുണ്ടോ?
തൂമരന്ദം നുകര്‍ന്നാനന്ദമത്തരായ്
തൂമയില്‍ച്ചുറ്റിപ്പറന്നാല്‍പേ്പാരേ?
ഭൃംഗങ്ങളേ, കഷ്ടമെന്തിനവയ്‌ക്കെഴും
പങ്കവും മുള്ളുമോര്‍ക്കുന്നു നിങ്ങള്‍?
നിങ്ങളെബ്ബാധിപ്പതില്‌ളവ, പൂക്കള്‍ക്കു
ഭംഗിയു,ണ്ടാമഭംഗിയാസ്വദിക്കൂ!
കസ്തൂരിയെന്താ, വെരുകിന്‍പുഴുവെന്തു
വസ്തുക്കളാണതൊന്നോര്‍ത്തു നോക്കൂ!
ഏകുവിനച്ചെകുത്താനവനര്‍ഹിക്കും
ഭാഗ,മതിനെന്തു വൈമനസ്യം?
കുഷ്ഠരോഗം പിടിച്ചുള്ള കലാകാരന്‍
സ്ര്ഷ്ടിച്ചിടും ചിത്രദര്‍ശനത്തില്‍,
ആരോഗമാക്രമിക്കി,ല്‌ളവനോടൊത്തു
ചേരേ,ണ്ടകലത്തു നിന്നുകൊള്ളൂ.
അന്ധന്റെ സുന്ദരസംഗീതം കേള്‍ക്കുകി
ലന്ധരായ്ത്തീരില്‌ള കേട്ടിടുന്നോര്‍.
Leave a Reply