നിര്‍മ്മല രാജഗോപാല്‍
1947–ല്‍ ആലപ്പുഴയില്‍ ജനനം. അച്ഛന്: കരുവേലില്‍ വി.കെ.കൃഷ്ണന് നായര്‍. അമ്മ: സി.ജെ.മീനാക്ഷിക്കുട്ടിയമ്മ. ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. ബോംബെയില്‍ അക്കൗണ്ടന്റ് ജനറലിന്റെ (മഹാരാഷ്ര്ട) ഓഫീസില്‍ സീനിയര്‍ ആഡിറ്ററായി പതിനൊന്നു കൊല്ലത്തെ സേവനത്തിനുശേഷം വിക്രം സാരാഭായി സ്പെയ്സ് സെന്ററിന്റെ ആഡിറ്റ് ഓഫീസിലേക്ക് സ്ഥലം മാറ്റമായി. 2004–ല്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ചു. വളരെ നേരത്തെതന്നെ കഥകളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം 1985 മുതല്‍ കവിതകള്‍, ലേഖനങ്ങള്‍, പുസ്തകനിരൂപണങ്ങള്‍ എന്നിവ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുന്നു. ധാരാളം രചനകള്‍ ആകാശവാണിയില്‍ ലളിതഗാനങ്ങളായി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അഖില കേരള അക്ഷര ശേ്ളാകമത്സരങ്ങളില് അവാര്‍ഡുകള്‍ നേടി. സാരസ്വതം, സംസ്കൃതി, തിരുവനന്തപുരം കവിതാ സദസ്സ്, സര്‍ഗ്ഗമാനസം, വഞ്ചിനാട് കലാവേദി, വായന, കണ്ണമ്മൂല വിദ്യാധിരാജ അക്ഷരശേ്ളാക സമിതി, തിരുവനന്തപുരം അക്ഷരശേ്ളാക സമിതി തുടങ്ങിയ സാഹിത്യസംഘടനകളില്‍ അംഗമാണ്. അര്‍ച്ചനപൂക്കള്‍, കല്യാണകിരണങ്ങള്, ഭൂമിയുടെ വിലാപം എന്നീ കവിതാസമാഹാരങ്ങളും, രചനയുടെ പുതുവഴികള്‍ എന്ന പുസ്തക നിരൂപണ ഗ്രന്ഥവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവ്: ജി വേണുഗോപാല്‍, റിട്ടയേഡ് അക്കൗണ്ട്സ് ഓഫീസര്‍(ഡിഫന്‍സ് അക്കൗണ്ട്സ്) മക്കള്‍: ആര്.രാജീവ്, രേഖാവിജയകുമാര്.
Leave a Reply