അക്കിത്തം അച്യുതന് നമ്പൂതിരി
ജനനം     1926 മാര്‍ച്ച് 18
 കുമാരനല്ലൂര്‍,പാലക്കാട്
 തൂലികാനാമം     അക്കിത്തം
 മലയാളത്തിലെ ശ്രദ്ധേയനായ കവിയാണ് അക്കിത്തം അച്യുതന് നമ്പൂതിരി.1926 മാര്‍ച്ച് 18നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര് അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍.ചിത്രകാരന് അക്കിത്തം നാരായണന് സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി സമുദായ പ്രവര്‍ത്തനത്തിനിറങ്ങി. പത്രപ്രവര്‍ത്തകനായിരുന്നു. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായിരുന്നു.1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് റൈറ്റര്‍. 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.
 കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ 46ഓളം   കൃതികള്‍:
 ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
 വെണ്ണക്കല്ലിന്റെ കഥ
 ബലിദര്‍ശനം
 മനസ്സാക്ഷിയുടെ പൂക്കള്‍
 നിമിഷ ക്ഷേത്രം
 പഞ്ചവര്‍ണ്ണക്കിളി
 അരങ്ങേറ്റം
 മധുവിധു
 ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍)
 ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍)
 നിമിഷ ക്ഷേത്രം (1972)
 ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
 അമൃതഗാഥിക (1985)
 അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ (1986)
 കളിക്കൊട്ടിലില്‍ (1990)
 അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം(19462001).
 സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997,
 കരതലാമലകം. കോട്ടയം: വിദ്യാര്‍ത്ഥിമിത്രം, 1967,
 ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍,
 പ്രതികാരദേവത. തൃശ്ശൂംര്: യോഗക്ഷേമം, 1948,
 മധുവിധുവിനു ശേഷം. കോഴിക്കോട്: കെ.ആര്, 1966,
 സ്പര്‍ശമണികള്‍. കോട്ടയം: ഡി.സി, 1991,
 അഞ്ചു നാടോടിപ്പാട്ടുകള്‍. തൃശ്ശൂര്‍: കറന്റ്, 1954,
 മാനസപൂജ. കോട്ടയം: നാഷണല്‍,1980,
ഉപന്യാസങ്ങള്‍
ഉപനയനം (1971)
 സമാവര്‍ത്തനം (1978)
പുരസ്കാരങ്ങള്‍
ജ്ഞാനപീഠം 2020
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972)  ബലിദര്‍ശനം എന്ന കൃതിക്ക്
 കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973)
 ഓടക്കുഴല്‍ അവാര്‍ഡ് (1974)
 സഞ്ജയന് പുരസ്കാരം
 പത്മപ്രഭ പുരസ്കാരം (2002)
 അമൃതകീര്‍ത്തി പുരസ്കാരം (2004)
 എഴുത്തച്ഛന് പുരസ്കാരം (2008)
 മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)
 വയലാര്‍ അവാര്‍ഡ് 2012  അന്തിമഹാകാലം

Leave a Reply