അപര്‍ണ ചിത്രകം
ജനനം: 1995 സെപ്തംബര്‍ 16, കോഴിക്കോട് ജില്ലയിലെ കടമേരി. ചെറുപ്പത്തിലേ കവിതകള്‍ രചിച്ചു തുടങ്ങി. മാതൃഭൂമി ബാലപംക്തി, യുറീക്ക, കുടുംബ മാധ്യമം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, ചില്ല, തളിര് തുടങ്ങിയ ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിച്ചു. യൂറീക്കയുടെ കുട്ടികളുടെ പത്രാധിപസമിതിയില്‍ അംഗമായി. സി.ബി.എസ്.ഇ. സിലബസ് പ്രകാരം നാലാം തരത്തിലേക്ക് തയ്യാറാക്കിയ 'തേന്‍തുള്ളി' എന്ന പാഠപുസ്തകത്തില്‍ അപര്‍ണയുടെ 'മറയുന്ന പൂമരം' എന്ന കവിതയും ഉള്‍പ്പെടുത്തി.
കൃതികള്‍:
'പുഴയോതിയ കഥകള്‍' (കവിതാസമാഹാരം) ഹരിതം ബുക്സ്, 2005
'മാറിമറിഞ്ഞ ചിത്രം', (കവിതാസമാഹാരം) ഹരിതം ബുക്സ്, 2008.
പുരസ്കാരങ്ങള്‍:
പ്രഥമ ചെറുശ്ശേരി പുരസ്കാരം-2008
കടത്തനാട്ട് മാധവിയമ്മ പുരസ്ക്കാരം -2009
എം.ഒ. ജോണ്‍ ടാലന്റ് അവാര്‍ഡ് -2009
Leave a Reply