അദ്വൈതത്തിന്റെ ഋതുഭേദങ്ങള്‍
(പഠനം)
ഡോ.ബി.സുഗീത
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2022
ശ്രീനാരായണ ഗുരുവിന്റെ അദ്വൈത ദര്‍ശനത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ കൃതി. പ്രൊഫ. വി.മധുസൂദനന് നായര്‍ ഇതെപ്പറ്റി ഇങ്ങനെ എഴുതുന്നു: ” വൈദിക വാങ്മയം വിശിഷ്യ, ഉപനിഷത്തുകള്‍ നന്നായി ഗ്രഹിക്കുന്ന ആളിനു മാത്രമേ ഗുരുദേവ ദര്‍ശന തത്വം പ്രകാശിച്ചുകിട്ടൂ എന്നൊരു പാഠം ഈ ഗ്രന്ഥത്തില്‍നിന്നു കിട്ടുന്നുണ്ട്. വര്‍ണം, ജാതി എന്നിവയുടെ തത്വങ്ങളിലേക്കുള്ള ഗ്രന്ഥകാരിയുടെ സഞ്ചാരവും തദ്വിഷയകമായ നിരീക്ഷണവും വിശേഷിച്ച് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പൊതുധാരണകളിലും പൊതുവ്യാഖ്യാനങ്ങളിലും തിരുത്തപ്പെടേണ്ട പലതുമുണ്ടെന്ന് ഈ പ്രകരണം ഓര്‍മിപ്പിക്കുന്നു.”
Leave a Reply