(നോവല്‍)
രാജു പോള്‍
ബുക്മാന്‍ 2022

മതം ഒരുക്കിയ ചട്ടക്കൂടിനുള്ളില്‍ കന്യകയായി കഴിയുമ്പോഴും ശരീരത്തിനപ്പുറം പെണ്‍ജീവിതത്തെ കാണാന്‍ കഴിയാത്ത പൗരോഹിത്യത്തിന്റെ ചെങ്കോല്‍ ഒഡിഷയിലെ കാണ്ഡമാല്‍ ഊരുകള്‍ മുതല്‍ പുണ്യാളന്‍ വാഴുന്ന ഇടപ്പള്ളി വരെ നീളുന്ന അവളുടെ പരീക്ഷണയാത്ര. ഒപ്പം വിന്‍സന്‍ പാദുവ എന്ന യുവാവിലൂടെ, തിരുവേഷമണിയുന്ന മനുഷ്യരിലേക്കു കൂടി കണ്ണാടി പിടിക്കുന്ന സമകാലിക നോവല്‍.