(മാധ്യമം)
കെ.പ്രഭാകരന്‍
പ്രഭാത് ബുക് ഹൗസ് 2022
അറുപതുവര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനിടയില്‍ ചില പത്രങ്ങളില്‍ പലപ്പോഴായി വിവിധ വിഷയങ്ങളില്‍ എഴുതിയ കുറിപ്പുകളാണ് ഈ കൃതിയുടെ ഉള്ളടക്കം. ജീവചരിത്രം, സ്മരണ, രാഷ്ട്രീയം, പുസ്തകപരിചയം, നിയമസഭ തുടങ്ങിയ പത്തിലേറെ വിഷയങ്ങള്‍. മാതൃഭൂമി, നവയുഗം, കേരള ശബ്ദം, മലയാളം എക്‌സ്പ്രസ് തുടങ്ങിയവയാണ് പ്രസിദ്ധീകരണങ്ങള്‍. മാതൃഭൂമിയിലെ പത്മതീര്‍ഥക്കരയില്‍ എന്ന പ്രതിവാര പംക്തിയില്‍ എഴുതിയ തലസ്ഥാനത്തെ പല പ്രശ്‌നങ്ങളും അവിയലില്‍ ഉള്‍പ്പെടുന്നു.
കെ.എല്‍.ശ്രീകൃഷ്ണദാസ് അവതാരിക എഴുതിയിരിക്കുന്നു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ” നിത്യവും ധരിക്കുന്ന വസ്ത്രംപോലെ വെണ്‍മയാര്‍ന്നതാണ് അദ്ദേഹത്തിന്റെ ഹൃദയവും രചനാശൈലിയും. അതുകൊണ്ടുതന്നെ ഈ ലേഖനസമാഹാരം ആര്‍ക്കും പ്രിയപ്പെട്ടതായിരിക്കും എന്നതില്‍ സംശയമില്ല.”