(സ്മരണകള്‍)
ലൂസി കളപ്പുര
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യ മേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാ ജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ കൃതി വെളിവാക്കുന്നു.