(ആത്മകഥ)
രജനി പാലമ്പറമ്പില്‍
കറുത്തപെണ്മയുടെ അതിജീവനശേഷി സാമൂഹ്യവും, സാമൂഹ്യേതരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന്റെ സവിശേഷ സൗന്ദര്യാനുഭവങ്ങളും ശക്തിയുംകൊണ്ട് സമ്പന്നമാണ് ഈ ജീവിതമെഴുത്ത്. നിത്യജീവിതത്തിന്റെ ദലിത് സ്ത്രീപകര്‍പ്പവകാശം എന്നു വിശേഷിപ്പിക്കാവുന്ന ഈ രചന നിലവിലെ ”ആത്മകഥ’ സാമൂഹ്യചരിത്രത്തിനു മേല്‍ മറ്റൊരു വായന സാധ്യമാക്കുന്നു. വാക്കുകളുടെ അനുഭവസൂക്ഷ്മതയും, ആഖ്യാനത്തിന്റെ മാനകത്വവും ദലിത് ജീവിതത്തിന്റെ ആഴത്തിലുള്ള ചരിത്രാവബോധങ്ങളെ സൃഷ്ടിക്കുന്നുണ്ട്.