ചങ്ങല
(നോവല്‍)
യു.എ.ഖാദര്‍
എന്‍.ബി.എസ്
അരനൂറ്റാണ്ടു മുമ്പ് പുറത്തുവന്ന നോവല്‍. വടക്കേ മലബാറിന്റെ മുസ്ലിം സാമൂഹികജീവിതത്തിന്റെ ആദ്യത്തെ ചരിത്രരേഖ എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് യു.എ ഖാദറിന്റെ ‘ചങ്ങല’. ഒരു അഭിമുഖത്തില്‍ ഖാദര്‍തന്നെ ഇങ്ങനെ പറഞ്ഞു: ചങ്ങല അടിച്ചുവന്ന പ്രസിദ്ധീകരണത്തില്‍ത്തന്നെ ഈ നോവല്‍ വരുന്ന കാലത്ത് ഇതു വരാതിരിക്കാന്‍ വേണ്ടി പല ശ്രമവും നടന്നു… എന്‍.കെ. ദാമോദരന്റെ ആമുഖത്തോടെ അതു പുസ്തകമായത് എന്‍.ബി.എസ് വഴിയായിരുന്നു. അക്കാലത്ത്, എം.ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞത് ഇതു മുസ്ലിങ്ങളുടെ ഇന്ദുലേഖ എന്നാണ്.
ചങ്ങലയില്‍ ഉപ്പുകുറുക്കലും ബ്രിട്ടീഷുകാര്‍ക്കെതിരായ സമരവുമുണ്ട്. ജന്മി-കുടിയാന്‍ വ്യവസ്ഥയുടെ തകര്‍ച്ചയും മഹായുദ്ധത്തിന്റെ അലയൊലികളുമുണ്ട്. സുന്നി-മുജാഹിദ് തര്‍ക്കങ്ങളും കാണാം. നോവലിനെപ്പറ്റി പി.കെ.പാറക്കടവ് ഇങ്ങനെ എഴുതുന്നു: ” ബ്രിട്ടീഷുകാരന്റെ മൂടുതാങ്ങിയായ, കണ്ട ചാത്തനും പോത്തനും സ്വാതന്ത്ര്യം ലഭിച്ചാല്‍ അധികാരത്തില്‍ വരുമെന്ന് പരസ്യമായി പറഞ്ഞ കുഞ്ഞാമു അധികാരിതന്നെയായിരുന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനും. ഇന്നും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സവര്‍ക്കര്‍മാര്‍ ആഘോഷിക്കപ്പെടുന്ന കാലത്ത്, ‘ചങ്ങല’യില്‍ അരനൂറ്റാണ്ട് മുമ്പ് എഴുതിയ കാര്യങ്ങള്‍ പ്രസക്തമാണെന്ന് നാമറിയുന്നു.”
Leave a Reply