(ചരിത്രം)
ആങ് സ്വീ ചായ്
പരിഭാഷ: അബ്ദുള്ള മനിമ
ഐ.പി.എച്ച്. ബുക്‌സ് 2022

ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തുന്ന കൊടുംക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്യുന്ന ആഗോള കാപട്യങ്ങള്‍ക്ക് നേരെയുള്ള ചൂണ്ടുവിരലാണ് ഡോ. ആങ് സ്വീ ചായ് യുടെ ‘ഫ്രം ബെയ്‌റൂട്ട് ടു ജെറുസലേം എന്ന കൃതി. അതിന്റെ പരിഭാഷയാണ് ഈ കൃതി. ഫലസ്തീനികളുടെ പ്രശ്‌നത്തെ ഒരു മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയ്ക്ക് സംബോധന ചെയ്യുന്ന ഈ പുസ്തകം മൊഴി മാറ്റിയിരിക്കുന്നത് അബ്ദുല്ല മണിമയാണ്. ജറുസലേം, കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം എന്ന പുസ്തകത്തിന്റെ വായന ഒരു നടുക്കമായി, ഉള്‍ക്കിടിലമായി ദീര്‍ഘകാലം നമ്മെ പിന്തുടരുമെന്നുറപ്പാണ്. ചോര മരവിച്ചുപോകുന്ന വിവരണം. എത്ര ചോരപ്പാടങ്ങള്‍ മറന്നാണ് ലോകം സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ആങ് സ്വീ ചായ് നമ്മെ ബോധ്യപ്പെടുത്തുന്നു.