(ഭാഷാ വിചാരം)
ഡോ.എം.ലീലാവതി
കേരള മീഡിയ അക്കാദമി 2020

നല്ലെഴുത്തിന് രണ്ടു ലക്ഷ്യങ്ങളുണ്ട്-ഭംഗിയും ആശയനിവേദനവും. എഴുതുന്ന ആള്‍ വിവക്ഷിക്കുന്നത് വായിക്കുന്നവര്‍ ശരിയായി ഗ്രഹിക്കണമെങ്കില്‍ തെറ്റുവരാതെ എഴുതേണ്ടതുണ്ട്. ഒരേസമയം തെറ്റായ രൂപങ്ങളും ശരിയായ രൂപങ്ങളും പ്രചരിച്ചുകൊണ്ടിരുന്നാല്‍ വ്യവസ്ഥയില്ലാത്ത അവസ്ഥ വരും. വ്യവസ്ഥയില്ലായ്മയെ ലോകത്തില്‍ ഒരു ഭാഷണസമൂഹവും അംഗീകരിക്കാറില്ല. വരമൊഴിയില്‍ വ്യാകരണവും വ്യസ്ഥയും ആവശ്യംതന്നെ. ഈ അവബോധമാണ് നല്ലെഴുത്ത് എന്ന പുസ്തകത്തിന്റെ പിറവിക്കു കാരണം. മലയാളഭാഷ കൈകാര്യം ചെയ്യുന്ന കര്‍മമണ്ഡലങ്ങളില്‍ വ്യാപരിക്കുന്ന മാധ്യമവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എറെ പ്രയോജനകരമായിരിക്കും ഈ പുസ്തകം.