പ്രേഷിതവേദിയിലെ നന്മമരം -ഉഴുന്നെല്ലൂര് ഫിലിപ്പ് കോറെപ്പിസ്കോപ്പ
(ജീവചരിത്രക്കുറിപ്പുകള്‍)
ഫാ.ഡോ.പ്രഭീഷ് ജോര്‍ജ്
മലങ്കര സെമിനാരി പബ്ലിക്കേഷന്‍സ് 2022
ഉഴുന്നെല്ലൂര് ഫിലിപ്പ് കോറെപ്പിസ്കോപ്പയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിവിധ ലേഖകരുടെ പ്രബന്ധങ്ങള്‍ സമാഹരിച്ചത്. മൂന്നുഭാഗങ്ങളുള്ള ഇതില്‍ ധന്യമാം ജീവിതം, സ്മരണാഞ്ജലി, മലങ്കരയുടെ പ്രേഷിത ദര്‍ശനം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. മലങ്കര കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാല്‍ ബസേലിയോസ് ക്ലിമിസ് എഴുതിയ അവതാരികയില്‍ ഇങ്ങനെ പറയുന്നു: ക്രിസ്തുവിന്റെ പൗരോഹിത്യം വളരെ സാധാരണമായ രീതിയില്‍ ജീവിക്കുകയും അതേസമയം, ക്രിസ്തുവിന്റെ സുവിശേഷം അസാധാരണമായ രീതിയില്‍ പ്രഘോഷിക്കുകയും ചെയ്ത മലങ്കരയുടെ അതുല്യ പ്രേഷിതനായിരുന്നു വന്ദ്യ ഉഴുന്നെല്ലൂര് ഫിലിപ്പ് കോറെപ്പിസ്കോപ്പ. വരും തലമുറയുടെ മനസ്സില്‍ അതിശയോക്തി ജനിപ്പിക്കത്തക്കനിലയില് അസാധാരണ പ്രേഷിത ചൈതന്യം പ്രകടമാക്കിയ ബഹു. അച്ചന്റെ ജീവിതം മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രേഷിതചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്.
Leave a Reply