(പഠനം)
ബെറ്റിമോള്‍ മാത്യു
ഡി.സി ബുക്‌സ് 2013

കടമ്മനിട്ടയുടെ കവിതകളെ സ്ത്രീപക്ഷത്തുനിന്ന് വിലയിരുത്തുന്ന കൃതി. സംവാദാത്മക സ്ത്രീവാദം, സ്ത്രീവാദം-ചരിത്രവും വികാസവും, സ്ത്രീവാദം-വ്യത്യസ്ത ധാരകള്‍, ദാര്‍ശനിക ധാരകള്‍, പുനര്‍വിചാരണകള്‍, പൂര്‍വ വായനയുടെ പുരുഷ യുക്തി, കടമ്മനിട്ടക്കവിതയുടെ സ്ത്രീവാദപരമായ സമീപനം എന്നീ ലേഖനങ്ങളാണ് ഉള്ളടക്കം. ഡോ.കെ.സാറാമ്മ അവതാരിക എഴുതിയിരിക്കുന്നു. പെണ്ണോരം എന്ന അനുബന്ധത്തില്‍ ഡോ.സി.സ്റ്റീഫന്‍ ഇങ്ങനെ എഴുതുന്നു: ‘ജീവിതംകൊണ്ടും എഴുത്തുകൊണ്ടും കാലത്തെ സ്വാധീനിച്ച കടമ്മനിട്ട എന്ന എഴുത്തുകാരനെപ്പോലും വരുതിക്കു നിറുത്തിയ സംസ്‌കാരത്തിന്റെ ആണെഴുത്തധികാരത്തെ അപഗ്രഥനത്തിന്റെ മാറിനിന്നുള്ള സമീപനത്തിലൂടെ മുന്‍വിധികളില്ലാതെ, എഴുത്തിലെ മര്യാദയായ സന്ന്യാസഭാവത്തോടെ ബെറ്റിമോള്‍ അടയാളപ്പെടുത്തുന്നു. കടമ്മനിട്ടയുടെ അബോധത്തിലൂടെ ചിഹ്നമായും ഭാഷയായും പ്രതീകമായും ചൊല്ലിക്കൊട്ടിപ്പാടലായും വന്ന് ആണെഴുത്ത് കടമ്മനിട്ടയെ ബാധിച്ചതെങ്ങനെയെന്നുള്ള അന്വേഷണം ഈ പഠനത്തെ സൂക്ഷ്മതയിലേക്കും ഒരേസമയം വഴിനടത്തുന്നു.”