ഫിക്ഷന്റെ അവതാരലീലകള്‍
(നിരൂപണം)
കെ.പി. അപ്പന്
ഡി.സി. ബുക്സ്
പ്രമുഖസാഹിത്യവിമര്‍ശകന്‍ കെ.പി. അപ്പന്റെ നിരൂപണ കൃതിയാണ് ഫിക്ഷന്റെ അവതാരലീലകള്‍. ലോകനോവല്‍ സാഹിത്യത്തിലെ എണ്ണപ്പെട്ട രചനകളില്‍ ചിലതിന്റെ അവലോകനവും അവയെ മുന്‍നിര്‍ത്തിയുള്ള സാഹിത്യവിചാരവുമാണ് ഈ കൃതി. കെ.പി.അപ്പന്റെ അവസാനത്തെ രചനയാണ്. ഇത് അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകസാഹിത്യത്തിലെ നൂറു നോവലുകള്‍ പരിചയപ്പെടുത്തുന്ന ബൃഹദ്രചനയാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ 25 ലേഖനങ്ങളേ ഇതിലുള്ളു. പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന് എഴുതിയ ‘ഓരേയൊരു അപ്പന്’ എന്ന അവതാരികയോടെയാണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Leave a Reply