ഫിദല്‍ കാസ്‌ട്രോ എന്ന വിപ്ലവേതിഹാസം
(ജീവചരിത്രം)
കെ.എം.ലെനിന്‍
സ്വന്തം രാജ്യത്തെ അമേരിക്കന്‍ ചൂഷണത്തില്‍ നിന്ന് മോചിപ്പിച്ച വിപ്ലവകാരിയായ ഫിദല്‍ കാസ്‌ട്രോയുടെ ജീവിതകഥ പറയുന്ന കൃതിയാണ് കെ.എം.ലെനിന്റെ ഫിദല്‍ കാസ്‌ട്രോ-വിപ്ലവേതിഹാസം. 638 തവണയാണ് അമേരിക്കന്‍ സാമ്രാജ്യത്വം ഫിദലിനെ വധിക്കാന്‍ ശ്രമിച്ചത്. വിപ്ലവാനന്തരം അരനൂറ്റാണ്ടോളം ക്യൂബന്‍ ജനതയെ നയിച്ചു. ജനനം മുതല്‍ മരണം വരെയുള്ള കഥ. പതിമൂന്നാം വയസ്സില്‍ അമേരിക്കന്‍ പ്രസിഡന്റിന് കാസ്‌ട്രോ എഴുതിയ കത്ത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ശ്രദ്ധേയമായ അധ്യായമാണ്. 1940കളില്‍ ഹവാന സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നേതാവ് എന്ന നിലയില്‍ വളര്‍ന്നു. അപാരമായ എകാഗ്രതയും ഓര്‍മ്മശക്തിയും ഫിദലിനുണ്ടായിരുന്നു. ഹവാന സര്‍വകലാശാലയില്‍ വച്ച് സാര്‍വദേശീയ കാഴ്ചപ്പാടോടെ രോഷാകുലനായ യുവാവായി അദ്ദേഹം വളര്‍ന്നു. 1958 വരെ നീളുന്ന വിപ്ലവത്തിലേക്കുള്ള നാള്‍വഴികള്‍ കൃതിയില്‍ വരച്ചുകാട്ടുന്നു.
Leave a Reply