(ജീവചരിത്രം)
കെ.എം.ലെനിന്‍

ജനിച്ച നാട്ടില്‍ എകാധിപത്യത്തിലൂടെ അധികാരം കൈയാളുകയും ഇറാക്കിനെ ആധുനികതയിലേക്കു നയിക്കുകയും ചെയ്ത സദ്ദാം ഹുസൈന്റെ ജീവചരിത്രമാണ് കെ.എം.ലെനിന്റെ ‘സദ്ദാം: അധിനിവേശത്തിന്റെ ഇര’ എന്ന കൃതി. ഒരു ദരിദ്രകര്‍ഷകന്റെ മകനായി പിറന്ന സദ്ദാം 42-ാമത്തെ വയസ്സില്‍ ഇറാക്കിന്റെ പ്രസിഡന്റായി. സദ്ദാം എങ്ങനെയാണ് രക്തസാക്ഷി പരിവേഷത്തിലെത്തിയത്, എങ്ങനെയാണ് അധിനിവേശത്തിന്റെ ഇരയായത് എന്നിവ വരച്ചുകാട്ടുന്നു. ഇറാക്കിന്റെ ചരിത്രത്തിലെ എറ്റവും കരുത്തനായ ഭരണാധികാരി എന്ന നിലയില്‍നിന്നും ലോകത്തെ മനുഷ്യവംശത്തെയാകെ ബാധിച്ച യുദ്ധക്കുറ്റവാളി എന്ന നിലയിലേക്ക് സദ്ദാമിനെ മാറ്റിയ സംഭവ വികാസങ്ങളുടെ ആവിഷ്‌കരണം. ബാത്ത് പാര്‍ട്ടിയില്‍ സദ്ദാം അനിഷേധ്യ നേതാവായി വളര്‍ന്നു ഇറാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പും രാജ്യമാകെ നടന്ന നരനായാട്ടും തിന്മയുടെ മുഖമാക്കി സദ്ദാമിനെ മാറ്റി.