മൂലധനം
(സാമ്പത്തികം)
കാറല്‍ മാര്‍ക്സ്/ ഫ്രെഡറിക് ഏംഗല്‍സ്
കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങള്‍ വിശദീകരിക്കുന്ന, ലോകത്തെ മാറ്റിമറിച്ച ഗ്രന്ഥമാണ് മൂലധനം (ദാസ് ക്യാപ്പിറ്റല്‍). കാള്‍ മാര്‍ക്സ്, ഫ്രെഡറിക് ഏംഗല്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഇതു രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്നു. കാള്‍ മാര്‍ക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിര്‍വഹിച്ചത്. ഏംഗല്‍സ് ഇതിനാവശ്യമായ തിരുത്തലുകള്‍ നടത്തി. മുതലാളിത്തത്തോടുള്ള ശക്തമായ വിമര്‍ശനമാണ് ഈ ഗ്രന്ഥം. 1867ലാണ് ആദ്യ വാല്യം പുറത്തിറക്കിയത്.
കാള്‍ മാര്‍ക്സിന്റെ കാഴ്ചപ്പാടില്‍, മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉണ്ടാക്കപ്പെടുന്ന ലാഭം എന്നത് അടിസ്ഥാനപരമായി കൂലി കൊടുക്കാത്ത തൊഴിലില്‍ നിന്നുമുള്ളതാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിതിയുടെ അടിസ്ഥാനരീതിയാണ്. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാര്‍ഥവിലയേക്കാള്‍ കൂടിയ വിലയ്ക്ക് വിറ്റല്ല ലാഭം സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാര്‍ഥ വിലയ്ക്ക് വിറ്റ്, അത് ഉല്പാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ കൂലി കുറച്ച് നല്‍കിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് വാദം. മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാള്‍മാക്സ് ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങള്‍, കൂലിവേലയുടെ വളര്‍ച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍, സമ്പത്തിന്റെ കേന്ദ്രീകരണം, വിപണിയിലെ മത്സരങ്ങള്‍, ബാങ്കിംഗ് സംവിധാനം, ലാഭശതമാനം കുറയാനുള്ള പ്രവണത എന്നിവയെല്ലാം ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നു
Leave a Reply