(നാടകം)
ശൂദ്രകന്‍

സംസ്‌കൃത ഭാഷയിലെ നാടകമാണ് മൃച്ഛകടികം. പ്രമേയത്തിന്റെ സ്വീകാര്യത കൊണ്ടും തീവ്രത കൊണ്ടൂം അദ്വിതീയ സ്ഥാനമാണ് മൃച്ഛകടികത്തിനുള്ളത്. ഈ നാടകത്തിന്റെ കാലത്തെപ്പറ്റി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രചയിതാവ് ശൂദ്രകന്‍ ആണ്. മൃ = മണ്ണ്, ശകടികാ = ചെറിയവണ്ടി (കളിവണ്ടി). മണ്‍വണ്ടിയുടെ കഥ എന്നാണ് മൃച്ഛകടികം എന്നതിന്റെ അര്‍ത്ഥം. മറ്റ് പ്രാചീനരായ എഴുത്തുകാരെയും പോലെ ശൂദ്രകന്റെ കാലവും വ്യക്തമല്ല. ആരഭി വംശത്തിലെ രാജകുമാരനായ ശിവദത്തനാണ് ശൂദ്രകനെന്ന ഒരു വാദമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു കൃതികളൊന്നും ലഭ്യമായിട്ടില്ല. രാജഭരണത്തെ വിമര്‍ശിക്കുന്ന ഒരു കൃതി ആണിത്. ശതവാഹന വംശത്തിന്റെ സ്താപകനായ ശിമുകനാണ് ശുദ്രകന്‍ ആണെന്ന വാദവും നിലനില്‍ക്കുന്നു. എന്നാല്‍, ഭാസന്‍ തന്നെയാണു ശുദ്രകന്‍ എന്നുള്ള വിചിത്രമായ തര്‍ക്കവും രംഗത്തുണ്ട്.