(നോവല്‍)
വി.ഷിനിലാല്‍
ഡി.സി ബുക്‌സ് 2022

പ്രമുഖ നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍ ഈ നോവലിനെപ്പറ്റി ഇങ്ങനെ പറയുന്നു: തെക്കന്‍ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മ രാഷ്ട്രീയവും സാമൂഹിക ചരിത്രവുമാണ് ഷിനിലാല്‍ വളരെ രസകരമായ ശൈലിയില്‍ ഈ നോവലില്‍ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താര്‍ജിക്കലാണ് യഥാര്‍ഥ വിമോചനമെന്ന് അടി അടിവരയിട്ടു പറയുന്നു.”
പ്രമുഖ നോവലിസ്റ്റ് വി.ജെ.ജയിംസ് ഇങ്ങനെ എഴുതുന്നു: ”നമ്മുടെ പരമ്പരാഗത ശീലങ്ങളുടെയും കപട പുരോഗമന വാദങ്ങളുടെയും പിന്‍കഴുത്തു നോക്കിയുള്ള അടിയാണ് ഷിനിലാലിന്റെ നോവല്‍. അരികുവത്കരിക്കപ്പെട്ടവന്‍ നേരിടേണ്ടിവരുന്ന അടികള്‍ തിരിച്ചടികളായി മാറുമ്പോള്‍ ചരിത്രം ചില ഭീതികളെ വച്ചുമാറുന്നതിന്റെ രസാവഹമായ കാഴ്ചകളുണ്ട് ഈ കൃതിയില്‍. ഒരേസമയം നര്‍മ്മത്തിന്റെ തൂവല്‍കൊണ്ട് ഇക്കിളിപ്പെടുത്തി ചിരിപ്പിക്കുകയും എതിര്‍ഭാഗത്തെ കൂര്‍ത്ത മുനകൊണ്ട് കുത്തിമുറിവേല്‍പ്പിക്കുകയും ചെയ്യുന്ന ആഖ്യാനതന്ത്രമാണ് ഷിനിലാല്‍ ഈ നോവലില്‍ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.”