(സഞ്ചാര സാഹിത്യം)
എം.കെ.രാമചന്ദ്രന്‍
കറന്റ് ബുക്‌സ് 2021

ഹിമാലയ യാത്രാ പുസ്തകങ്ങളില്‍ ദേവഭൂമിയുടെ വിശുദ്ധ സാന്നിധ്യം അനുഭവപ്പെടുത്തുന്ന രചനകളാണ് എം.കെ.രാമചന്ദ്രന്റെത്. ഹിമാലയത്തിന്റെ സൗന്ദര്യാനുഭൂതിയാണ് രാമചന്ദ്രന്റെ പുസ്തകങ്ങള്‍ നല്‍കുന്നത്. അദ്ദേഹത്തിന്റെ ഒടുവിലത്തെ പുസ്തകമാണ് ഹിമാലയ സമതലങ്ങളിലൂടെ. ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രപഥങ്ങളിലൂടെയുള്ള യാത്ര. ഇതിഹാസ-പുരാണങ്ങളിലെ ദേവസ്പര്‍ശം തൊട്ടറിയുകയാണ് ഈ കൃതി.