(ആധുനിക സാങ്കേതിക വിദ്യ)
ഡോ.അച്യുത്ശങ്കര്‍ എസ്.നായര്‍
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2000ഒരു ദശാബ്ദക്കാലത്തിലധികമായി കമ്പ്യൂട്ടര്‍ പഠനത്തിനു സഹായിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സാധാരണക്കാര്‍ക്ക് ലളിതമായി പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിനാവശ്യമായ പ്രായോഗിക വിജ്ഞാനം അവതരിപ്പിച്ചിരിക്കുന്നു. രണ്ടു ഭാഗങ്ങളുണ്ട് പുസ്തകത്തിന്. കമ്പ്യൂട്ടറുകള്‍ നേരിട്ട്

പ്രവര്‍ത്തിപ്പിക്കാനാവശ്യമായ അറിവില്ലാത്തവര്‍ക്കും ഉപകരിക്കുന്നതാണ് ആദ്യഭാഗം. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രയോഗരീതി പരിചയപ്പെടുത്തുന്ന രണ്ടാംഭാഗം പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിക്കാനുതകും.
കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ഇന്റര്‍നെറ്റ് എന്നീ വിഷയങ്ങള്‍ക്കുപുറമെ, കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങള്‍, തൊഴിലവസരങ്ങള്‍, കമ്പ്യൂട്ടര്‍ പരിശീലന മാര്‍ഗനിര്‍ദേശങ്ങള്‍, ചോദ്യോത്തരങ്ങള്‍, പദാവലി എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ മേഖലയിലെ പുതിയ മാറ്റങ്ങളും ഉണ്ട്. ആധുനിക സങ്കേതങ്ങളായ ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയവയും പരാമര്‍ശിച്ചിട്ടുണ്ട്.