(അന്വേഷണാത്മക റിപ്പോര്‍ട്ട്)
എം.എസ്.മണി
കലാകൗമുദി പബ്ലിക്കേഷന്‍സ് 2021

സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കോണ്‍ഗ്രസിലെ ഗ്രൂപ്പ് വിഭജനത്തിന് നാന്ദികുറിച്ച വനംകൊള്ളക്കഥ. മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യത്തെ അന്വേഷണാത്മക റിപ്പോര്‍ട്ട്. പരിസ്ഥിതി നശീകരണത്തിനെതിരെ കേരളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ റിപ്പോര്‍ട്ട്. കേരളകൗമുദി ലേഖകരായിരുന്ന എസ്.ജയചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എസ് ബാബു എന്നിവരുമായി ചേര്‍ന്നു നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ സമാഹാരം. അമൂല്യ ചരിത്ര രേഖയായ കാട്ടുകള്ളന്മാര്‍ എന്ന കൃതിയുടെ 47 വര്‍ഷത്തിനുശേഷമുള്ള ആദ്യ പുന:പ്രസിദ്ധീകരണം. ഡോ.ജെ.പ്രഭാഷിന്റെ അവതാരിക.