(ചരിത്രം)
ഇബ്‌നു ബത്തൂത്ത
കേരളം അറുനൂറുകൊല്ലം മുമ്പ് (വിദേശ സഞ്ചാരികളുടെ ദൃഷ്ടിയില്‍) എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് വേലായുധന്‍ പണിക്കശ്ശേരിയും എന്‍.അബ്ദുള്‍ റഷീദ് മൗലവിയും ചേര്‍ന്നാണ്. 1962ല്‍ കോട്ടയം എന്‍.ബി.എസ് പ്രിസിദ്ധീകരിച്ചു. അറബിഭാഷയിലുള്ളതാണ് ഒറിജിനല്‍കൃതി. തുഹ്ഫത്തുല്‍ നസ്സാര്‍ ഫിഗ്‌റായില്‍ മില്‍-അംസാര്‍വ അജായി ബില്‍ അസ്ഫാര്‍ എന്നാണ് അറബിപ്പേര്. മംഗലാപുരം മുതല്‍ കൊല്ലം വരെയുള്ള കേരളവിഭാഗത്തെപ്പറ്റി ഇബ്‌നുബത്തൂത്ത കുറിച്ചിട്ടുള്ള കാര്യങ്ങളാണ് ഈ കൃതിയില്‍. 1304 മുതല്‍ 1377 വരെ ജീവിച്ചിരുന്ന സഞ്ചാരിയാണ് ഇബ്‌നു ബത്തൂത്ത.