(ചരിത്രം)
സമ്പാ: വേലായുധന്‍ പണിക്കശ്ശേരി
കൊല്ലം ശ്രീരാമവിലാസം 1963

കേരളോല്പത്തിയെക്കുറിച്ചുള്ള ഒരു കൃതി. ആദ്യപതിപ്പ് 1931ല്‍ തൃശൂര്‍ ഭാരതവിലാസം പുറത്തിറക്കിയിരുന്നു. 1053ല്‍ ചേലനാട്ട് അച്യുതമേനോന്‍ പ്രസാധനം ചെയ്ത ഒരു പതിപ്പുമിറങ്ങി. എസ്.കെ നായരുടെ അവതാരികയോടെ മദിരാശി സര്‍വകലാശാലയാണ് അതിറക്കിയത്. മദ്രാസ് സര്‍വകലാശാല മലയാളം ഗ്രന്ഥാവലിയില്‍ അതു പ്രസിദ്ധീകരിച്ചു. ഇതിലെ മാമാങ്കം എന്ന ഭാഗം കെ.സി. മാനവിക്രമന്‍ രാജയുടെ അവതാരികയോടും അര്‍ഥവിവരണത്തോടും 1909ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയ്ക്കല്‍ ലക്ഷ്മീസഹായം അച്ചുകൂടത്തില്‍ നിന്നാണത്.
അപ്രകാശിതങ്ങളായ രണ്ടു പുതിയ കേരളോല്പത്തികളെപ്പറ്റി വേലായുധന്‍ പണിക്കശേരി 1963ല്‍ കൊല്ലം ശ്രീരാമവിലാസത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചു.