(ചരിത്രം)
എ.കെ പിള്ള
കോണ്‍ഗ്രസ് കമ്മിറ്റി തൃശൂര്‍ 1935
ഒന്നാംഭാഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉത്ഭവവും വികാസവും, രണ്ടാം ഭാഗത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കേരളം അതിന്റെ മുറ എത്രകണ്ട് നിര്‍വഹിച്ചിട്ടുണ്ടെന്ന് വിവരിക്കുന്നു. 44 പുറങ്ങളിലുള്ള അവതാരികയില്‍ അശോകന്‍ തുടങ്ങി ബ്രിട്ടീഷ് ആധിപത്യം വരെയുള്ള ഭാരതചരിത്രം ചുരുക്കി വിവരിക്കുന്നു. അനുബന്ധങ്ങളില്‍ പറയുന്നത് ഇവയാണ്: കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍, പൗരാവകാശ പ്രമേയം, ചരമമടഞ്ഞ വീരാത്മാക്കള്‍, കേരളീയര്‍, കേരളവും ഖാദിയും, കേരളവും ഹിന്ദിയും, ബന്ധനസ്ഥരായ കേരള മഹിളമാര്‍.