(മാധ്യമ പഠനം)
കെ.കുഞ്ഞികൃഷ്ണന്‍
കേരള മീഡിയ അക്കാദമി 2021

ടെലിവിഷനെക്കുറിച്ചുള്ള പഠനമാണ് കെ.കുഞ്ഞികൃഷ്ണന്റെ ഈ കൃതി. നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായ ടെലിവിഷന്‍ കേരളത്തില്‍ വന്നിട്ട് മൂന്നരപ്പതിറ്റാണ്ടേ ആയിട്ടുള്ളൂ. കേരളത്തിലും ഇന്ത്യയിലും ആഗോളതലത്തിലും ഒരു വന്‍ വ്യവസായമായി അതു വളര്‍ന്നിരിക്കുന്നു. ഉള്ളടക്കത്തിലും അവതരണത്തിലും വിതരണത്തിലും ടെലിവിഷനില്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇവയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്നതാണ് ടെലിവിഷന്‍-വീക്ഷണം, വിശകലനം. ഗ്രന്ഥകാരന്റെ അനുഭവ സമ്പത്തും വിഷയവൈവിധ്യത്തിലുള്ള സമഗ്രമായ ഉള്‍ക്കാഴ്ചയു ഇതിലെ ലേഖനങ്ങളില്‍ പ്രതിഫലിക്കുന്നു. വിനോദ വ്യവസായത്തിന്റെ എറ്റവും വലിയ ശാഖയായി പടര്‍ന്നുപന്തലിച്ച ടെലിവിഷന്‍ എന്ന ദൃശ്യ-ശ്രാവ്യ മാധ്യമത്തിന്റെ നാനാദൃശ്യങ്ങളെയും കുറിച്ചുള്ള നിരീക്ഷണവും വസ്തുനിഷ്ഠമായ വിശകലനവും വളരെ ലളിതമായ ശൈലിയില്‍ പ്രതിപാദിച്ചിരിക്കുന്നു. ടെലിവിഷന്‍ എന്ന മാധ്യമത്തെക്കുറിച്ച് താത്പര്യമുള്ള എല്ലാവര്‍ക്കും പ്രയോജനകരമായ റഫറന്‍സ് ഗ്രന്ഥം കൂടിയാണിത്.