(കഥ)
സലിന്‍ മാങ്കുഴി

സലിന്‍ മാങ്കുഴിയുടെ ഒമ്പതു കഥകളുടെ സമാഹാരം. ബന്ദി, ഭൂതം, പൂതപ്പാട്ട്, ഭ്രാന്തിമാന്‍, ഫാന്റം ഫീലിങ്, പറന്നുചെല്ലാന്‍ പറ്റാത്ത കാടുകള്‍, പത യു/എ, സ്ഥലകാലം, ഉടല്‍ത്തീരത്ത് തുടങ്ങിയവയാണ് കഥകള്‍. സക്കറിയ ആമുഖത്തില്‍ ഇങ്ങനെ എഴുതുന്നു: ” സലിന്‍ മാങ്കുഴിയുടെ കഥകള്‍ മലയാളത്തിലെ പുതുതലമുറ കഥപറയിലിന്റെ വ്യത്യസ്തവും ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശില്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കിത്തീര്‍ക്കുന്നു. ഓരോ കഥയും അതിന്റെ സ്വന്തം ഭാവനാപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ ആവാഹിച്ചെടുക്കുന്നതില്‍ അവയോരോന്നും വിജയം നേടുന്നു. മലയാളത്തിലെ പുതുകഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിന്‍ മാങ്കുഴിയുടെ കഥകള്‍ നല്‍കുന്നത്.”