ഷെയ്ഖ് സ്വാലിഹ് അല്‍ മുനാജിദ്
പരിഭാഷ: കെ.ടി.ഹനീഫ്
വിചാരം ബുക്സ് 2022

വ്യത്യസ്ത രീതികളും ഉപാധികളും മാര്‍ഗങ്ങളുമുപയോഗിക്കുന്ന അധ്യാപനരീതികള്‍ പലതാണ്. അതിലൊന്നാണ് തെറ്റുതിരുത്തുക എന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാണ്, എന്നല്ല, അവ വേര്‍പിരിക്കാനാവാത്ത ഇരട്ടകള്‍ പോലെയാണ്. ആളുകളുടെ തെറ്റുതിരുത്തിക്കുന്നതിനു പ്രവാചകന്‍ സ്വീകരിച്ച സമീപനരീതി മനസ്സിലാക്കുക സുപ്രധാന കാര്യമാണ്. പ്രവാചകന്റെ ഓരോ വാക്കും ഓരോ പ്രവൃത്തിയും വെളിപാടിന്റെ പിന്‍ബലത്തോടെയായിരുന്നു. അവിടുത്തോടൊപ്പം കഴിഞ്ഞവരും അവിടുന്ന് ഇടപഴകിയവരുമായ വ്യത്യസ്ത തലങ്ങളിലും സാഹചര്യങ്ങളിലുമുളള ആളുകള്‍ വരുത്തിയ തെറ്റുകള്‍ തിരുത്തിക്കുന്നതിനായി പ്രവാചകന്‍ സ്വീകരിച്ച സമീപനരീതികള്‍ പഠിച്ചെടുക്കാനുളള ശ്രമമാണ് ഈ കൃതി.