(പഠനം)
പ്രൊഫ. ജോണ്‍ എം. ഇട്ടി
പ്രഭാത് ബുക് ഹൗസ് 2022

കോവിഡ് അനന്തര വികസന പരിപ്രേക്ഷ്യത്തെപ്പറ്റിയുള്ള ഒരു പഠനം. അവതാരികയില്‍ ഡോ.എം.എ.ഉമ്മന്‍ ഇങ്ങനെ എഴുതുന്നു: ” വികസനം മാനവികതയുടെ ഉദാത്ത ഭാഗമാകുന്നു. യഥാര്‍ഥ സ്വാതന്ത്ര്യവും സമത്വവും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രാപ്തി വളരണം. നമ്മുടെ മൂലധനവും മുതല്‍മുടക്കും മാനവികതയുടെ ഉദാത്ത മാതൃകയാവുമ്പോള്‍ മാത്രമേ വികസനം രക്തവും മാംസവും ധരിച്ച് പരിവര്‍ത്തിപ്പിക്കുകയുള്ളൂ. ഈ ചെറിയ പുസ്തകം ഒരു വലിയ ഗ്രന്ഥമാണ്. വിദ്യാര്‍ഥികളും അധ്യാപകരും രാഷ്ട്രീയക്കാരും പൊതുജനങ്ങളും തീര്‍ച്ചയായും വായിക്കേണ്ടതാണെന്നതില്‍ എനിക്ക് സംശയമില്ല. നിഷ്പക്ഷ വായനക്കാര്‍ അതു ശരിവയ്ക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.