(വ്യാഖ്യാനം)
ഡോ.എസ്.കെ.കൃഷ്ണന്‍ നായര്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2022

ഋഭുഗീതയ്ക്ക് മലയാളത്തില്‍ ആദ്യമായുണ്ടായ വ്യാഖ്യാനകൃതിയാണ് ഡോ.എസ്.കെ.കൃഷ്ണന്‍ നായരുടെ ഇത്. ശിവരഹസ്യമെന്ന പുരാണകാവ്യത്തിന്റെ മധ്യത്തില്‍ ഷഷ്ഠാംശമായി കാണപ്പെടുന്ന ഋഭുഗീത ഭാഷയും പ്രകൃതവും കാവ്യഭംഗിയുംകൊണ്ട് എറെ പ്രത്യേകതയും വ്യത്യസ്തതയും പേറുന്ന ഒന്നാണ്. ബ്രഹ്മാവിന്റെ പുത്രനായ ഋഭു മഹര്‍ഷി പുലസ്ത്യപുത്രനായ നിദാഘന് ഉപദേശിച്ചുകൊടുത്ത അദ്വൈതസിദ്ധാന്തമാണ് ഋഭുഗീത.