(ജീവചരിത്രം)
യു.എസ്.രാമചന്ദ്രന്‍
ആനന്ദാശ്രമം കാഞ്ഞങ്ങാട്

ആനന്ദാശ്രമത്തിന്റെ ചിരകാല ഭക്തരിലൊരാളായ യു.എസ്.രാമചന്ദ്രന്‍ രചിച്ച ലഘുജീവചരിത്ര കൃതിയാണിത്. സച്ചിദാനന്ദസ്വാമിയുടെ ബാഹ്യവും ആത്മീയവുമായ ജീവിതത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതാണിത്. സ്വാമി രാമദാസിന്റെ പാദാരവിന്ദങ്ങളിലേക്ക് സ്വാമി എങ്ങനെ നയിക്കപ്പെട്ടെന്നും എങ്ങനെ സമര്‍പ്പിത സേവയിലൂടെ ജീവിതം നയിച്ചുവെന്നും ഇതില്‍ പ്രതിപാദിക്കുന്നു.
1931ല്‍ ആനന്ദാശ്രമത്തിന്റെ ഉദ്ഘാടനവേളയില്‍ സ്വാമി രാമദാസ് ഇങ്ങനെ പറഞ്ഞു: ‘ സര്‍വചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ദൈവിക ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിശ്വസ്‌നേഹവും സേവനവുമാണ് ആശ്രമത്തിന്റെ ആദര്‍ശം. ജാതി-മത-ദേശ വ്യത്യാസമില്ലാതെ, സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ, എല്ലാവരെയും ഒരുപോലെ സ്വീകരിക്കുന്ന സ്വതന്ത്രമായ ഒരിടമാണിത്. പരസ്പര സ്‌നേഹവും സഹകരണവും സേവനവും ഒത്തുചേര്‍ന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ആശ്രമത്തിന്റെ ലക്ഷ്യം ”.