(പഠനം)
ഡോ.എം.ലീലാവതി
ഹൈടെക് ബുക്‌സ്, കൊച്ചി 2022

അറുപതു വര്‍ഷങ്ങളായി സി.രാധാകൃഷ്ണന്‍ എഴുതുന്ന ചെറുതും വലുതുമായി കഥാസമാഹാരങ്ങളെ മൊത്തത്തിലെടുത്ത് പതിരും മണിയും തിരിക്കാന്‍ ഡോ.എം.ലീലാവതി നടത്തിയ ഭഗീരഥ ശ്രമത്തിന്റെ ഉത്തരാര്‍ദ്ധമാണ് ഈ കൃതി. ( നോവല്‍ നവകത്തെക്കുറിച്ചുള്ള ആദ്യഭാഗം ‘അപ്പുവിന്റെ അന്വേഷണം’ നേരത്തെ പ്രസിദ്ധീകരിച്ചു.)
ഒരു എഴുത്തുകാരനെക്കുറിച്ച് എന്തെല്ലാമാണോ കൃതികളിലൂടെ ആരായേണ്ടത് അതത്രയും ഈ കൃതികളിലൂടെ നിര്‍വഹിച്ചിരിക്കുന്നു. സാഹിത്യകൃതികളെ എവ്വിധമാണ് സമീപിക്കേണ്ടതെന്ന് വിമര്‍ശന വിദ്യാര്‍ഥികള്‍ക്കും പുതിയ എഴുത്തുകാര്‍ക്കും കാണിച്ചുകൊടുക്കുന്നതാണ് ഈ സൂക്ഷ്മ അവലോകനം.