(ഓര്‍മക്കുറിപ്പുകള്‍)
സ്വാമി രാമ
2016 പതിപ്പ്

ഹിമാലയത്തിലെ സന്ന്യാസിവര്യന്മാരില്‍ ഒരാളായ സ്വാമി രാമ ഹിമാലയത്തിലെ ഗുരുക്കന്മാരെപ്പറ്റി എഴുതിയ കൃതി. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ സ്വാമി രാമ ഹിമാലയത്തിലെ ഗുഹകളിലും ടിബറ്റിലെ മൊണാസ്ട്രികളിലും കഴിഞ്ഞ് നേടിയ അനുഭവങ്ങള്‍. ലിവിംഗ് വിത്ത് ഹിമാലയന്‍ മാസ്‌റ്റേഴ്‌സ് എന്ന സ്വാമിയുടെ കൃതി പരിഭാഷപ്പെടുത്തിയിരിക്കുന്നത് രമാ മേനോന്‍ ആണ്. അസമിലെ മാതാജിയുടെ കഥയും ഇതില്‍പ്പെടുന്നു. ഒരിക്കലും ഉറങ്ങിയിട്ടില്ലാത്ത 96 കാരിയായ സന്ന്യാസിനിയാണ് മാതാജി. യോഗി അരബിന്ദോ, ഉറിയ ബാബ തുടങ്ങിയവരെപ്പറ്റിയും എഴുതിയിരിക്കുന്നു.