(നോവല്‍)
പി. മോഹനന്‍

യേശുവിന്റെ അമ്മ വിശുദ്ധകന്യകാമറിയത്തെ കേന്ദ്രീകരിച്ച് പി. മോഹനന്‍ രചിച്ച നോവലാണ് അമ്മകന്യ. മറിയത്തിന്റെ സ്വയംഭാഷണത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി യേശുവിന്റെ ജീവിതത്തിന്റേയും അതുമായി ബന്ധപ്പെട്ട ദേശകാലങ്ങളുടേയും സ്ത്രീപക്ഷചിത്രം അവതരിപ്പിക്കുന്നു. ‘ബൈബിളിനെ അതിന്റെ ചരിത്രസിദ്ധിയോടെ മനസ്സിലാക്കുന്ന നോവല്‍’എന്നാണ് കെ.പി. അപ്പന്‍ വിശേഷിപ്പിച്ചത്.

റോമന്‍ ആധിപത്യത്തിന്റെ ഭാരത്തില്‍ ഞെരിഞ്ഞമരുന്ന പലസ്തീന പശ്ചാത്തലമാക്കി എഴുതപ്പെട്ടിരിക്കുന്ന ഈ കൃതിയിലെ മറിയം, മൂത്തമകനായ യേശു ഉള്‍പ്പെടെ ആറു മക്കളുടെ അമ്മയാണ്. മരപ്പണിക്കാരനായ യേസെ, കൃഷിക്കാരനായ യാക്കോബ്, ആട്ടിടയനായ ശീമോന്‍ എന്നീ സഹോദരന്മാരും റഹേല്‍, എലിസബീത്ത് എന്നീ സഹോദരിമാരുമണ് യേശുവിനുണ്ടായിരുന്നത്.