(നോവല്‍)
മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാട്

സാമൂഹികനോവലാണ് (1931)അപ്ഫന്റെ മകള്‍. ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം സാമൂഹികനോവല്‍ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യസംഭാവന. ജീവിതത്തിന്റെ യഥാര്‍ഥമായ ചിത്രീകരണമാണ് ഇതില്‍. സമീപഭാവിയില്‍ പ്രായോഗികമാകാന്‍ പോകുന്ന മിശ്രവിവാഹമെന്ന ആദര്‍ശം അപ്ഫന്റെ മകളുടെ സാത്വികാനുരാഗത്തില്‍ പ്രതിഫലിക്കുന്നു. പക്ഷേ, സ്വജാതീയ വിവാഹം മാത്രമേ കാര്യക്ഷമമായിട്ടുള്ളൂ എന്ന തത്ത്വം കഥാ നായകന്റെ ഇട്ടിച്ചിരി സ്വീകരണത്തിലൂടെ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്പൂതിരിമാരുടെ വൈവാഹിക പരിവര്‍ത്തനത്തിന്റെ തത്ത്വവും പ്രയോഗവും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നു പറയാം എന്ന് അവതാരികകാരനായ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് പറയുന്നു. ചിന്തോദ്ദീപകമായാണ് നമ്പൂതിരിമാരുടെ സാമൂഹികസ്ഥിതി ഇതില്‍ പറയുന്നത്. മികച്ച പാത്രസൃഷ്ടിയും കഥാഘടനയും നല്ല ഗദ്യശൈലിയും ആസ്വാദ്യത നല്‍കുന്നു.