പൂല്ലിശേരി മനയ്ക്കലെ കുഞ്ഞുണ്ണിനമ്പൂതിരി സൗഭാഗ്യങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോഴും അസ്വസ്ഥനാണ്. ഭാര്യ ഇട്ടിച്ചിരി സ്‌നേഹനിധിയാണ്. എന്നിട്ടും എന്നിട്ടും എന്തിനുവേണ്ടിയോ അയാള്‍ തിരയുന്നു. മദ്യപാനത്തിലും കാര്‍ത്തുവിന്റെ ശരീരത്തിലും കന്യാസ്ത്രീയായ സിസിലിയുമായുള്ള പ്രണയത്തിലും അയാള്‍ തൃപ്തനാകുന്നില്ല. കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും ഉണ്ണിയേമയ്ക്കും സഹോദരനും ഭാര്യയ്ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. ഇവരുടെ അസംതൃപ്തിയും ദു:ഖവും നെഞ്ചിലേറ്റുന്നു. അയാള്‍ക്ക് നാടുവിടണം. മറുനാട്ടിലെ എണ്ണപ്പാടങ്ങളിലേയ്ക്കും പോകണം. ആത്മാവില്‍ ഒരിക്കലും ഉണങ്ങാത്ത വ്രണങ്ങളുമായി കുഞ്ഞുണ്ണി ജീവിക്കുന്നു. ബ്രാഹ്മണനായി പിറന്ന്  ക്ഷത്രിയകര്‍മ്മം ശീലിച്ച് ചിരംജീവിയായി മാറിയ കുഞ്ചുണ്ണി അനുഭവിക്കുന്ന അസ്തിത്വദു:ഖങ്ങളാണ് ഈ നോവലിന്റെ പ്രമേയം. 1979 ല്‍ ഈ കൃതി ചലച്ചിത്രമായിട്ടുണ്ട്.