ദളിതപാതകള്‍
(സംവാദം)
എഡിറ്റര്‍ ബോബി തോമസ്
സൈന്‍ ബുക്‌സ് 2025
ദളിതവാദവുമായി ബന്ധപ്പെട്ടു നടന്ന ശക്തവും വിവിധ വശങ്ങളെ സ്പര്‍ശിക്കുന്നതുമായ സംവാദമാണ് ഈ പുസ്തകത്തില്‍ സമാഹരിക്കുന്നത്. മലയാളത്തിലെ ആദ്യ ദളിത് സംവാദ സമാഹാരങ്ങളിലൊന്നിന്റെ പുതിയപതിപ്പ്. ദളിതകാഴ്ചയില്‍ ലോകം വ്യത്യസ്തമാണ്. യാതനകളുടെ, പ്രതിഷേധത്തിന്റെ, പ്രതിരോധത്തിന്റെ, സ്വത്വസ്ഥാപനത്തിന്റെ വിവിധ തലങ്ങളതിനുണ്ട്. എന്നാല്‍, ദളിതവാദം സ്വയം ഒറ്റപ്പെടലിന്റെ, ഇതരലോകത്തെയാകെ ശത്രുസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന വിഭാഗീയതയുടെ രാഷ്ട്രീയം കൂടിയായി മാറുന്നുണ്ടോ? പി.കെ. രാജശേഖരന്‍, കെ.കെ.കൊച്ച്, ആനന്ദ്, പ്രദീപന്‍ പാമ്പിരിക്കുന്ന്, കെ.എം.സലിംകുമാര്‍, ജെ.രഘു, കെ.കെ ബാബുരാജ്, എം.മുകുന്ദന്‍, വി.സി.ശ്രീജന്‍, സി.അയ്യപ്പന്‍, സോമശേഖരന്‍, ഇ.പി. രാജഗോപാലന്‍, വി.വി.സ്വാമി, വി.എം.ഉണ്ണി എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply