(കീര്‍ത്തന സാഹിത്യം)
തുഞ്ചത്ത് എഴുത്തച്ഛന്‍

മലയാളത്തിലെ ഒരു പ്രാര്‍ഥനാ ഗാനമാണ് ഹരിനാമകീര്‍ത്തനം. ഇംഗ്ലീഷ് ഭാഷയിലെ പരിഭാഷ: ‘The Song of the Holy Name Hari’).പതിനാറാം നൂറ്റാണ്ടില്‍ തുഞ്ചത്ത് എഴുത്തച്ഛനാണ് ഇത് രചിച്ചതെന്ന് കരുതിപ്പോരുന്നെങ്കിലും ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. ഓരോ ശ്ലോകവും ആരംഭിക്കുന്നത് മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമത്തിലാണ്. ‘ഓം ഹരി ശ്രീ ഗണപതയേനമഃ

ആരംഭശ്ലോകങ്ങള്‍ ഇതാണ്:

ഓംകാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ,
ആങ്കാരമായതിനു താന്‍ തന്നെ സാക്ഷിയതു,
ബോധം വരുത്തുവതിനാളായിനിന്ന പര,
മാചാര്യ രൂപ! ഹരിനാരായണായ നമഃ.

ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ,
പണ്ടേക്കണക്കെവരുവാന്‍ നിന്‍ കൃപാവലിക
ളുണ്‍ടാകയെങ്കലിഹ നാരായണായ നമഃ.