എ.ശ്രീധരമേനോന്‍
ഗ്രന്ഥകാരന്‍ തന്നെ ഇംഗ്ലീഷില്‍നിന്ന് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കൃതി. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 1967ല്‍ ആദ്യം പ്രസിദ്ധീകരിച്ചു. ഇതിനകം അനേകം പതിപ്പുകളിറങ്ങി.
പ്രാചീനകാലം, മധ്യകാലം, ആധുനിക കാലം എന്നീ മൂന്നുഘട്ടങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കി രചിച്ചിട്ടുള്ള ആദ്യത്തെ പൂര്‍ണമായ കേരളചരിത്രം. സാഹിത്യത്തിലും ഇതരകലകളിലും കാലഘട്ടങ്ങളിലൂടെ നേടിയ വികാസത്തിന്റെ സംക്ഷിപ്ത ചരിത്രം പ്രത്യേകമായി നല്‍കിയിരിക്കുന്നു. എ സര്‍വേ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി എന്ന പേരിലാണ് ഇംഗ്ലീഷില്‍ ശ്രീധരമേനോന്‍ ആദ്യം ഈ കൃതി രചിച്ചത്.