(നോവല്‍)
നാരായന്‍

നാരായന്‍ എഴുതിയ നോവലാണ് കൊച്ചരേത്തി. 1998ല്‍ ആണ് ഇത് പ്രസിദ്ധീകരിച്ചത്. നാരായന്റെ ആദ്യ കൃതിയാണ്. പ്രകൃതിയോട് മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണിത്. ആഖ്യാനശൈലിയുടെയും ഭാഷയുടെയും പ്രയോഗരീതികൊണ്ട് മറ്റു രചനകളില്‍ നിന്നും വ്യത്യസ്തമാണ് കൊച്ചരേത്തി. പ്രകൃതിയോടും രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി ജീവിക്കുന്ന മലയരയര്‍ക്ക് മനുഷ്യരാല്‍ ഉണ്ടാകുന്ന ദണ്ഡനകള്‍ ഹൃദയസ്പര്‍ശിയായി വിവരിക്കുന്നു നാരായന്‍. ചുരുങ്ങിയ കാലം കൊണ്ടു ശ്രദ്ധേയനായ നോവലിസ്റ്റാണ് നാരായന്‍.

പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1999