കഥകള്‍

ഡി.സി ബുക്‌സ് 2011

ചേമ്പി
തിരക്കില്‍ അല്പസ്ഥലം
പഴയ, പുതിയ നഗരം
അനുപമയുടെ കാവല്‍ക്കാരന്‍
ആനവേട്ടക്കാരന്‍
കറുത്തമഴ പെയ്യുന്ന താഴ്വര
അന്നാമേരിയെ നേരിടാന്‍
ചാമുണ്ഡിക്കുഴി
കോണിച്ചോട്ടിലെ മുറിയില്‍ വെളിച്ചം
അരുന്ധതി കരയുന്നില്ല
കളി 98 തുടര്‍ച്ച
ഉള്ളിയുടെ മണം
പോക്കുവെയില്‍ പൊന്‍വെയില്‍
മടക്കം
ദുഷ്ഷന്തനും ഭീമനും ഇല്ലാത്ത ലോകം
കാലാള്‍, കാവലാള്‍
കോട്ടയിലെ പ്രേമ
പൂരം
മൈഥിലിയുടെ മകള്‍
പംഗുരു പുഷ്പത്തിന്റെ തേന്‍
ഉണ്ണിക്കോരന്‍ ചതോപാധ്യായ
ചണ്ഡാലഭിക്ഷുകിയും മരിക്കുന്ന പൗര്‍ണമിയും
അശോകനും അയാളും
ഗെയ്റ്റ് തുറന്നിട്ടിരിക്കുന്നു
ഗ്രൗണ്ട് സീറോ
വത്സലയുടെ കഥകള്‍
വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍
എന്റെ പ്രിയപ്പെട്ട കഥകള്‍ തുടങ്ങിയ കഥാ സമാഹാരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തത്.

പി.വത്സലയുടെ കഥയെപ്പറ്റി ഇ.പി.രാജഗോപാലന്‍

”സ്ത്രീയുടെ അനുഭവലോകത്തിന്റെ യഥാര്‍ഥവും സ്വപ്‌നാത്മകവുമായ അടരുകളെ അവയുടെ ചിട്ടയില്ലാത്ത നാനാത്വത്തില്‍ കണ്ടറിഞ്ഞ് ആവിഷ്‌കരിക്കുന്നതില്‍ എറ്റവും മുന്നേറിയിട്ടുള്ള മലയാള കഥാകാരി പി.വത്സലയാണ്. സ്‌ത്രൈണ പാഠങ്ങളുടെ വ്യത്യസ്തങ്ങളായ ഉന്നതികളാണ് ഈ കഥകളില്‍നിന്നു ഉയരുന്നത്. മന:ശാസ്ത്രപരമായ എതെങ്കിലും ഭാവഗ്രന്ഥിയല്ല വത്സലക്കഥകളുടെ പ്രഭവം. എഴുത്തുകാരിയും എഴുത്തും തമ്മിലുള്ള നേര്‍ബന്ധമല്ല, എഴുത്തും ലോകവും തമ്മിലുള്ള വൈരുധ്യാത്മക ബന്ധമാണ് ഈ നാനാത്വത്തിന്റെ കാരണം. ആധുനികതയുടെ തീവ്രവീചികളുള്ള ഒരന്തരീക്ഷത്തിലാണ് വത്സല എഴുത്തിലേക്ക് കടന്നുവന്നത്. ആധുനികതയുടെ സ്ത്രീസങ്കല്പം വരേണ്യ ജീര്‍ണതയുള്ളതായിരുന്നു. വ്യക്തിയായി സ്ത്രീയെ അടയാളപ്പെടുത്തുന്നതിന് അതു അറച്ചുനിന്നു. പകരം, സ്ത്രീയെ അവയവങ്ങളായി വേര്‍തിരിച്ചുകാണിച്ചു. സ്ത്രീയോടു സംസാരിക്കേണ്ടതും സ്ത്രീ സംസാരിക്കേണ്ടതും രതികൊണ്ടാണെന്ന് തീര്‍പ്പുകല്പിച്ചു. തമസ്‌കരണത്തിന്റെ ഈ സാഹചര്യത്തിലാണ് വത്സലക്കഥകള്‍ പ്രതിരോധത്താളുകളായി സ്വയം മാറുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ ചരിത്രപരമായയ ധിക്കാരബലം ഈ കഥകള്‍ക്കുണ്ട് എന്ന് നമുക്കു കാണാം.”