(നോവല്‍)
ഹന കാതറീന്‍ മുള്ളന്‍സ്

ബംഗാളിഭാഷയില്‍ എഴുതപ്പെട്ട കൃതിയാണ് ഫുല്‌മോനിയുടെ കഥ. ഹന കാതറീന്‍ മുള്ളന്‍എന്ന
പാശ്ചാത്യവനിതയാണ് രചിച്ചത്. 1852ല്‍ കല്‍ക്കട്ടയില്‍ പ്രസിദ്ധപ്പെടുത്തി. ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ നോവലാണിതെന്നു കരുതപ്പെടുന്നു. (ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗേശനന്ദിനി 1865ലാണ് പ്രസിദ്ധപ്പെടുത്തിയത്). 1853ല്‍ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. 1958ല്‍ മലയാളത്തില്‍ ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന പേരില്‍ പരിഭാഷപ്പെടുത്തി. 1958ല്‍ തെലുങ്കിലും, 1959ല്‍ കന്നഡ, മറാഠിഭാഷകളിലും പരിഭാഷകള്‍ വന്നു.