(നോവല്‍)
സി.വി. രാമന്‍പിള്ള

സി.വി.രാമന്‍പിള്ളയുടെ മൂന്നാമത്തെ ചരിത്രാഖ്യായികയാണ് 1918ല്‍ പ്രസിദ്ധീകരിച്ച രാമരാജാബഹദൂര്‍. ധര്‍മ്മരാജയുടെ തുടര്‍ച്ചയായാണ് ഈ ഗ്രന്ഥം. രാമന്‍പിള്ള അറുപത്തൊന്നാം വയസ്സിലാണ് ഈ ഗ്രന്ഥം രചിച്ചത്. തിരുവിതാംകൂറും ടിപ്പുസുല്‍ത്താനുമായുള്ള യുദ്ധമാണ് ഈ കഥയിലെ ഇതിവൃത്തം. തിരുവിതാംകൂര്‍ സൈന്യം വിദഗ്ദ്ധതത്രങ്ങളിലൂടെ ടിപ്പുവിന്റെ സേനയെ പരാജയപ്പെടുത്തുന്നതാണ് കഥ. ദിവാന്‍ സ്ഥാനത്തേക്കെത്തിയ രാജാകേശവദാസാണ് നായകകഥാപാത്രം.