നസ്രാണികള്‍ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപ വേദാര്‍ത്ഥം
(ക്രിസ്തുമത തത്വ പ്രബോധനം)
ക്ലെമന്റ് പിയാനിയൂസ്
മലയാളത്തില്‍ അച്ചടിച്ച ആദ്യപുസ്തകം. ഇറ്റാലിയന്‍ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയൂസ് ഇവിടെ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772ല്‍ റോമില്‍വച്ച് മലയാള ലിപി ഉപയോഗിച്ച് അച്ചടിച്ചു. 1774ല്‍ ഇതിന്റെ പതിപ്പുകള്‍ കേരളത്തിലെത്തി.
ഗുരു-ശിഷ്യ സംവാദ രൂപത്തിലാണ് ഗ്രന്ഥരചന. ക്രിസ്തുമതത്തിന്റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയ കാര്യങ്ങളുമാണ് പ്രതിപാദ്യം. ക്രിസ്തീയ വേദസാരങ്ങളെ സമഗ്രമായും ലളിതമായും വിവരിച്ചിരിക്കുന്നു. ഒരു ദൈവശാസ്ത്രാധ്യാപകന്റെ വിശകലന പാടവം ഉടനീളം കാണാം. ചതുര വടിവില്‍ ഐകരൂപ്യമുള്ള ലിപികള്‍ ഉപയോഗിച്ചാണ് സംക്ഷേപവേദാര്‍ത്ഥം അച്ചടിച്ചിരിക്കുന്നത്.
Leave a Reply