(നിരൂപണം)
ശൂരനാട്ട് കുഞ്ഞന്‍പിള്ള
തിരു.വിദ്യാവിലാസിനി ഒമ്പതാം പതിപ്പ് 1956
ഭാഷയും സാഹിത്യവും, സാഹിത്യത്തെപ്പറ്റിയുള്ള ചില സാമാന്യതത്വങ്ങള്‍ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായി സാഹിത്യശാസ്ത്രകാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. സാഹിത്യശാസ്ത്രത്തിലെ ദുര്‍ഗ്രഹങ്ങളായ പ്രമേയങ്ങളെക്കുറിച്ച്
പണ്ഡിതോചിതമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു പ്രൗഢ ഗ്രന്ഥമാണ് സാഹിത്യപ്രവേശിക. അവതാരിക എഴുതിയത് എം.എം.മാണി.