(നോവല്‍)
നീല പത്മനാഭന്‍
സൈന്‍ ബുക്‌സ് 2025
ആധുനിക ഭാരതീയ സാഹിത്യങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ 10 നോവലുകളില്‍ ഒന്നായി കാ നാ സുബ്രഹ്മണ്യം തിരഞ്ഞെടുത്ത നോവലാണ് തലമുറകള്‍. പി.ഗോവിന്ദപ്പിള്ള അതേപ്പറ്റി ഇങ്ങനെ എഴുതുന്നു:
‘നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴകത്തിലെ ഇതിഹാസ പ്രസിദ്ധമായ കാവേരിപും പട്ടണത്തില്‍ നിന്ന് രാജകോപവും മറ്റും കാരണം നാടുവിട്ട് പഴയ വേണാട്ടിലെ ഇരണിയലിലേക്ക് (ഇപ്പോള്‍ കന്യാകുമാരി ജില്ല) കുടിയേറിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതമായ ഒരു ചെട്ടിയാര്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ രണ്ടു തലമുറകളുടെ ചരിത്രമാണ് ഈ നോവലില്‍ അനാവരണം ചെയ്യുന്നത്.
1967 മാര്‍ച്ചില്‍ തന്റെ 28-ാം വയസില്‍ നീലപത്മനാഭന്‍ എഴുതിത്തീര്‍ത്ത തലമുറകള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് കരുതുന്നതില്‍ തെറ്റില്ല. ആധുനിക ഭാരതീയ സാഹിത്യങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ 10 നോവലുകളില്‍ ഒന്നായി തലമുറകളെ തെരഞ്ഞെടുത്ത കാ നാ സുബ്രഹ്മണ്യത്തിന്റെ നിഗമനം അസ്ഥാനത്തായിരുന്നില്ലെന്ന് ഈ കൃതി വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.’